കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദോഹ (ഖത്തര്‍) ചാപ്റ്ററിന്റെ 44ാമത് വാര്‍ഷിക പൊതുയോഗം പുള്‍മാന്‍ ദോഹ ഹോട്ടലില്‍ നടന്നു.
കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള് അവാര്‍ഡുകള്‍ സമ്മാനിച്ചു. മുന്‍ കേന്ദ്രമന്ത്രി സി.എ. സുരേഷ് പ്രഭു മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായി അരുണ്‍ സോമനാഥ് -ചെയര്‍പേഴ്സണ്‍, ദേവകി നന്ദന് ടിബ്രേവാള്‍ -വൈസ് ചെയര്‍പേഴ്സണ്‍, രാകേഷ് ബഹേതി -സെക്രട്ടറി, രാജേഷ് സിംഗ് -ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.